പലപ്പോഴും നമ്മൾ ഫ്ലഷ് ചെയ്തു കളയുന്ന മനുഷ്യ മൂത്രം വളരെ ഉപയോഗം ഉള്ളത് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. പല നൂതനമാർഗ്ഗങ്ങളിലൂടെയും എങ്ങനെയാണ് മൂത്രം ഉപയോഗിക്കുന്നത് എന്ന് വിദഗ്ധർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കിഡ്നികളിൽ നിന്നും സ്രവിക്കുന്ന ഈ മഞ്ഞ ദ്രാവകം വളരെ വൈവിധ്യപൂർണ്ണമായതാണ്. ഒരു കൂട്ടം ശാസ്ത്രജ്ഞർ മനുഷ്യ മൂത്രത്തിലൂടെ നിർമ്മിച്ച പരിസ്ഥിതി സൌഹൃദമായ ഇഷ്ടികകൾ പരിചയപ്പെടുത്തുകയാണ്.
ഇപ്പോൾ ദക്ഷിണാഫ്രിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തലകെട്ടുകളിൽ നിറഞ്ഞ് നിൽക്കുകയാണ്. മൂത്രത്തിൽ നിന്നും നിർമ്മിച്ച ലോകത്തെ ആദ്യ ഇഷ്ടികയാണിത്. കേപ് ടൗൺ സർവ്വകലാശാല പുറത്തിറക്കിയ ഒരു ലേഖനത്തിൽ ശാസ്ത്രജ്ഞർ തങ്ങളുടെ ഈ ഇഷ്ടിക ഉണ്ടാക്കാൻ എടുത്ത പ്രോസസ്സ് വിവരിക്കുന്നു.
25- 30 ലിറ്റർ മൂത്രം ഒരു ഇഷ്ടിക ഉണ്ടാക്കാൻ വേണം. വിദ്യാർത്ഥികളുടെ കണക്ക് കൂട്ടലിൽ ഒരു ഇഷ്ടിക ഉണ്ടാക്കാൻ ഒരു മനുഷ്യൻ 100 തവണ ഒഴിക്കുന്ന മൂത്രം വേണം. ജൈവ ഇന്ധനം സൃഷ്ടിക്കുന്ന പ്രക്രിയ പൂജ്യം-മാലിന്യമാണ്, കൂടാതെ മൂത്രത്തിൽ നിന്നാണ് മൂന്ന് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്നത്.
Discussion about this post