തന്റെ കാമുകിയുടെ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് ഒപ്പം കയറിയ യുവാവ് പ്രസവ വേദന കൂടുന്നത് കണ്ട് ബോധംകെട്ട് വീണു. യുവാവ് ബോധംകെടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബര്‍മിംഗ്ഹാം വുമന്‍സ് ഹോസ്പിറ്റലിലാണ് സംഭവം. കുഞ്ഞിനെ സ്വന്തം ലോകത്തേക്ക് വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങള്‍ പകര്‍ത്തുന്ന പരിപാടിയാണ് വണ്‍ ബോണ്‍ എവരി മിനിറ്റ്.
ഇതിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോയിലാണ് 23കാരിയായ കാമുകി ഏമിയുടെ പ്രസവവേദന കണ്ട് കാമുകന്‍ ബെന്‍ ബോധംകെട്ട് തറയിലേക്ക് വീണത്. ആദ്യം വേദന സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ കാമുകിയെ ആശ്വസിപ്പിച്ചും വേദന കുറയാന്‍ മരുന്ന് ശ്വസിക്കാന്‍ സഹായിച്ചുമൊക്കെ അവള്‍ക്ക് കൂട്ടായി നിന്ന ബെന്‍ പൊടുന്നനെയാണ് ബോധം കെട്ട് വീണത്. കുഞ്ഞ് പിറക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴായിരുന്നു ബെന്‍ വീണത്.
ഇതേ തുടര്‍ന്ന് ഏമിയെ നോക്കിയിരുന്ന നഴ്സിന് ഒടുവില്‍ ബെന്നിനെ നോക്കാന്‍ മറ്റൊരു നേഴ്സിനെ വിളിച്ചുവരുത്തേണ്ടി വന്നു. കാമുകിയുടെ വേദന കണ്ട് നിന്നപ്പോള്‍ താനും ഗര്‍ഭിണിയാണെന്ന തോന്നല്‍ മനസിലുണ്ടായെന്നും പ്രസവ വേദന തനിക്കും അനുഭവപ്പെട്ടെന്നും ബെന്‍ പറയുന്നു. ആമ്പര്‍ റോസ് എന്ന പെണ്‍കുഞ്ഞിനാണ് ഏമി ജന്മം നല്‍കിയത്.
Discussion about this post