ആളിപ്പടരുന്ന തീ… ചുറ്റും പരക്കം പായുന്ന രക്ഷാപ്രവര്‍ത്തകര്‍. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഊഞ്ഞാലിലാടുന്ന ഒരു കുട്ടിയുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചങ്കിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ കാണുന്നത്. തൊട്ടപ്പുറത്ത് ആളിപ്പടരുന്ന തീയാണ്. തീയില്‍ നിന്നും ഇടയ്ക്കിടെ എന്തൊക്കെയോ പൊട്ടുന്ന ശബ്ദം കേള്‍ക്കാം. അങ്ങോട്ടും ഇങ്ങോട്ടും പോവുന്ന രക്ഷാപ്രവര്‍ത്തകരെയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നാട്ടുകാരെയും ഒക്കെ ഈ വീഡിയോയില്‍ കാണാം. എന്നാല്‍ തനിക്ക് പിന്നില്‍ നടക്കുന്ന പേടിപ്പിക്കുന്ന സംഭവങ്ങളെ ഒന്നും തന്നെ മൈന്‍ഡ് ചെയ്യാതെ വളരെ കൂളായി ഇരുന്ന് ഊഞ്ഞാലില്‍ ആടുന്ന ഒമ്പതു വയസ്സുള്ള ദിമ എന്ന് വിളിപ്പേരുള്ള കുട്ടിയാണിപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രശസ്തനായിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ പങ്കുവെച്ച് കുട്ടിയുടെ ധൈര്യത്തെ പുകഴ്ത്തിപ്പാടുന്നത്.
റഷ്യയിലെ ആര്‍ക്ടിക് പ്രദേശത്താണ് ഈ സംഭവം നടന്നത്. ‘ ആടാന്‍ തോന്നി. അവന് ഇരുന്ന് ഊഞ്ഞാലാടി ‘എന്നാണ് അവന്റെ ബന്ധു ഒരു പ്രാദേശിക പ്രത്രത്തോട് പറഞ്ഞത്. അപകടം നടക്കുന്നത് അവന് ഊഞ്ഞാലാടുന്ന ഇടത്തുനിന്നും ദൂരെയായതിനാല്‍ അവന് സുരക്ഷിതനായിരുന്നു എന്നും അവര്‍ പറഞ്ഞു. എന്തായാലും, പിന്നില്‍ ഇത്ര വലിയ തീപിടുത്തം നടക്കുമ്പോഴും കൂളായി ഊഞ്ഞാലാടാന്‍ അവന് കാണിച്ച ധൈര്യമാണിപ്പോള് സോഷ്യല്‍ മീഡിയയുടെ കൈയടി നേടുന്നത്.
"This is fine" pic.twitter.com/COZfnGUuci
— Simon Ostrovsky (@SimonOstrovsky) May 27, 2019
Discussion about this post