തന്റെ ഒന്നാം നിലയിലുള്ള വീടിന്റെ ജനലിലൂടെ പുറത്തു വന്ന കുട്ടിയെ പോലീസുകാരനും വഴിപോക്കനും ചേർന്ന് കമ്പിളി ഉപയോഗിച്ച് രക്ഷപെടുത്തി. തെക്കൻ ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിൽ ആണ് പത്ത് മാസം മാത്രം പ്രായമുള്ള കുട്ടി ജനലിൽ തൂങ്ങി താഴേക്ക് വീഴാൻ ഒരുങ്ങി നിന്നത്. ജനലിലൂടെ പുറത്തു വരികയും പുറത്തുള്ള വൈദ്യുത കേബിളിൽ തൂങ്ങി കിടക്കുകയും ആയിരുന്നു കുട്ടി.
ഒരു വഴിപോക്കൻ ആണ് ഈ കുട്ടിയെ കണ്ടത്. കണ്ടയുടൻ തന്നെ അയാൾ എല്ലാവരെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഈ ഹൃദയം സ്തംഭിക്കുന്ന കാഴ്ച ക്യാമെറകളിൽ ആളുകൾ എടുത്തിരുന്നു. ഒരു കാൽനടയാത്രക്കാരൻ, ഒരു ഡെലിവറി ബോയ്, ഒരു പോലീസുകാരൻ എന്നിവർ താഴെ കമ്പിളിയും ആയി നിൽക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കും.
https://youtu.be/TEeach4LrV
കുട്ടിയെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ കുഞ്ഞിനെ ശരിയായി നോക്കിയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.
Discussion about this post