കുട്ടികളും ഹോം വർക്കും തമ്മിൽ ഉള്ളത് ഒരിക്കലും നല്ലൊരു ബന്ധം അല്ല. കാരണം ഒരു പ്രായത്തിൽ എല്ലാ കുട്ടികളും പഠിക്കുന്നതും ഹോം വർക്ക് ചെയ്യുന്നതും വെറുക്കുന്നുണ്ട്. ഇന്നും കുട്ടികളെ ഹോം വർക്ക് ചെയ്യിക്കാനായി രക്ഷിതാക്കൾ ഓരോ വഴി കണ്ടെത്താൻ ശ്രമം നടത്തുകയാണ്. ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആകുന്ന വീഡിയോ അങ്ങനെ ഉള്ള എല്ലാ വഴികൾക്കും മുകളിൽ നിൽക്കുന്ന ഒന്നാണ്. ഒരു മൗസ് ലെമർ ഒരു കുഞ്ഞിനെ ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്നതാണ് വിഡിയോയിൽ.
https://twitter.com/Animal_R_Us/status/1053986013822021632
ഒക്ടോബർ 21 ന് യുഎസ്എയിലെ ഒരു മൃഗ സംരക്ഷണ സംഘടന ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. മണിക്കൂറുകൾക്കകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. വീഡിയോയിലെ കുട്ടിയുടെ മനോഹരമായ ഭാവങ്ങളും ആ ജീവിയുടെ കാര്യങ്ങളും വളരെ മനോഹരമായി കാണാൻ സാധിക്കും.
Discussion about this post