കിഴക്കൻ ചൈനയിലെ ഒരു അമ്യൂസ്മെന്റ് പാർക്കിലെ ഫെരിസ് വീലിന്റെ കാബിനിൽ നിന്ന് തെന്നി വീണ കുട്ടി അതിന്റെ ജനലിൽ തൂങ്ങി നിന്ന് അദ്‌ഭുതകരമായി രക്ഷപെട്ടു.ക്യാബിനിൽ ഉണ്ടായിരുന്ന ബാലൻ 130 അടി മുകളിൽ നിന്ന് താഴേക്ക് തൂങ്ങി കിടക്കുകയായിരുന്നു. 316 രൂപ ലഭിക്കാൻ വേണ്ടിയാണു ‘അമ്മ അഞ്ചു വയസുള്ള മകനെ ഒറ്റക്ക് പോകാൻ അനുവദിച്ചത്.
കുട്ടിയുടെ കഴുത്ത് കാബിൻറെ മെറ്റൽ ബാറുകളിൽ കുടുങ്ങിയത് കൊണ്ട് ആ കുട്ടി താഴേക്ക് വീഴാതെ അവിടെ തൂങ്ങി കിടന്നു. ആ ഉയരത്തിൽ കുട്ടിയ സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ കാർട്ട് പതിയെ താഴെ കൊണ്ടുവരിക എന്നൊരു ഓപ്ഷൻ മാത്രമായിരുന്നു ഓപ്പറേറ്ററുടെ മുന്നിൽ ഉണ്ടായിരുന്നത്.
https://youtu.be/WVKEyZQzFVw
വീക്കെൻഡിൽ ലിയു എന്ന സ്ത്രീ മകനെ ഒരു തീംപാർക്കിലേക്ക് കൊണ്ടുപോയതായിരുന്നു.ടിക്കറ്റിന്റെ ഉയർന്ന വില കാരണം കുട്ടിയെ മുതിർന്നവരുടെ മേൽനോട്ടം ഒന്നുമില്ലാതെ കയറാൻ അനുവദിക്കണമെന്ന് ഓപ്പറേറ്ററോട് അവർ പറയുകയായിരുന്നു.
Discussion about this post