ക്രിസ്തുമസ് കഴിഞ്ഞാൽ അടുത്ത ആഘോഷമാണ് ബോക്സിങ് ഡേ. ഡിസംബർ 26 ന് ആഘോഷിക്കുന്ന ബോക്സിങ് ഡേ പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ നില നിന്നിരുന്ന ഒരു ആചാരത്തില്‍ നിന്നുമാണ് ഈ വാക്ക് ഉത്ഭവിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ തൊഴിലുടമകള്‍ അവരുടെ വീട് ജോലിക്കാര്‍ക്ക് വലിയൊരു ബോക്സില്‍ സമ്മാനങ്ങള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു. ക്രിസ്തുമസിന് തൊട്ടടുത്ത ദിവസം പരിചാരകര്‍ ഈ സമ്മാനങ്ങളുമായി അവരവുടെ കുടുംബത്തിലേക്ക് യാത്ര പോകും. ആ ദിവസം അവര്‍ക്കു ജോലിയില്‍ അവധിയായിരിക്കും. അങ്ങനെയാണ് ‘ബോക്സിങ് ഡേ’ എന്ന പേര് വന്നത്.
ബ്രിട്ടനില്‍ ആണ് തുടങ്ങിയതെങ്കിലും ഇന്ന് ഒട്ടു മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ബോക്സിങ് ഡേ അവധിയായിരിക്കും. ക്രിസ്തുമസ് ദിനത്തിന്റെ തൊട്ടടുത്ത സാധാരണ അവധിയുള്ള ശനിയും ഞായറും ആണെങ്കില്‍ ബോക്സിങ് ഡേ അവധി തിങ്കളാഴ്ച ആയിരിക്കും. മതപരമായി ചില രാജ്യങ്ങളില്‍ “സെന്റ് സ്റ്റീഫന്‍സ് ഡേ’ ആയും ഈ ദിവസം ആചരിക്കുന്നു.
Discussion about this post