നിങ്ങൾ ഒരു വായനക്കാരൻ ആണെങ്കിൽ അത് ലോകത്തെ മനസിലാക്കാൻ എത്രത്തോളം സഹയിക്കും എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും. ശ്രദ്ധിച്ചു വായിച്ചാൽ അത് പല സംസ്‍കാരം , ഭക്ഷണം, മനുഷ്യർ എന്നിവയെക്കുറിച്ച് നല്ലൊരു പാഠം തന്നെ നൽകും. ഇന്ത്യയെ നന്നായി മനസിലാക്കാൻ വേണ്ടി വായിച്ചിരിക്കേണ്ട കുറച്ച് പുസ്തകങ്ങളെ പരിചയപ്പെടാം.
1. രാമചന്ദ്ര ഗുഹയുടെ “ഇന്ത്യ ആഫ്റ്റർ ഗാന്ധി”
നന്നായി റിസർച്ച് ചെയ്ത് എഴുതിയിരിക്കുന്ന ഈ പുസ്തകം വായിച്ചാൽ മോഡേൺ ഇന്ത്യയുടെ വളർച്ച എങ്ങനെ എന്ന് നമ്മുക്ക് മനസിലാക്കാൻ കഴിയും.
സ്വാതന്ത്ര്യത്തിനു ശേഷം നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് നോവൽ പുരോഗമിക്കുന്നത്. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ് ഇത്.
2. ഡൊമിനിക്ക് ലാപ്പിയറയുടെയും ലാറി കോളിന്സിന്റെയും “ഫ്രീഡം അറ്റ് മിഡ്‌നെറ്റ്”
ഇന്ത്യക്ക് സ്വാതത്ര്യം കിട്ടിയ വർഷത്തെ കാലഘട്ടം ആണ് ഇതിൽ പറയുന്നതെങ്കിലും ഇന്ത്യയുടെ ചരിത്രത്തെ നന്നായി ഇത് വരച്ചു കാട്ടുന്നു.
എങ്ങനെയാണു ബ്രിട്ടീഷ് ഇന്ത്യയിൽ തകർന്നതെന്നും അതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും അവരുടെ കഷ്ടപ്പാടുകളും ബുക്കിൽ പ്രതിപാദിക്കുന്നു.
3. ഖുശ്വന്ത് സിംഗിന്റെ “ട്രെയിൻ റ്റു പാകിസ്ഥാൻ”
ഒരു സാങ്കൽപ്പിക ഗ്രാമത്തിൽ ആണ് കഥ നടക്കുന്നത്. വിഭജനം എങ്ങനെ ബാധിച്ചെന്നും അതിന്റെ വേദനയും ഇതിൽ പറയുന്നു. ഇതിലെ സാങ്കല്പിക ഗ്രാമം പാകിസ്ഥാനും ഇന്ത്യയുടേയും ബോർഡറിൽ ആണ്.
4. വി പി മാലിക്കിന്റെ “കാർഗിൽ; ഫ്രം സർപ്രൈസ് റ്റു വിക്ടറി”
കാർഗിൽ വിജയം ഇന്നും നമ്മുടെ ഉള്ളിൽ നിറഞ്ഞു നില്കുന്ന ഒരു കാര്യം ആണ്. ആ സമയത് പ്രവർത്തിച്ചിരുന്ന ഒരാൾ അതിനെ കുറിച്ച് എഴുതുമ്പോൾ കിട്ടുന്ന ഊർജം പറയുകയും വേണ്ട.
ഇന്ത്യ അവസാനം എങ്ങനെ വിജയം നേടി എന്നത് നമ്മുടെ പട്ടാളത്തെ മതിപ്പുളത് ആക്കി നമ്മുടെ മനസിൽ തീർക്കും.
5. അരുന്ധതി റോയുടെ “ദി ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്”
രണ്ടു ഇരട്ടകളായ സഹോദരിമാരുടെ കഥ പറയുന്ന ഒന്നാണ് ഈ നോവൽ. അവരുടെ കൂട്ടുകാരനും വീട്ടിലെ ജോലിക്കാരനുമായ വേലുത്തക്കൊപ്പമാണ് അവർ വളർന്നത്. പക്ഷെ അയാൾ ഒരു താഴ്ന്ന ജാതിക്കാരൻ ആയിരുന്നു.
നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന ജാതി വിവേചന ചിന്തകളെ കുറിച്ച് പറയുന്ന പുസ്തകം ആണിത്.
Discussion about this post