ടെക്സാസ് ഏല്പാസോയിലെ എന്ന 13 കാരന് ഭാഗമാകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തന്റെ അമ്മയുടെ ബിഎംഡബ്ള്യു കാർ മോഷ്ടിച്ച് തന്റെ കാമുകിക്കും സുഹൃത്തിനും ഒപ്പം യാത്ര പോയ വീഡിയോ ആണ് ഇത്. പിന്നീട് കാറും കുട്ടിയേയും വഴിയിൽ വച്ച് മാതാവ് തന്നെ പിടികൂടുകയും ചെയ്തു.
ആരോൺ ആദ്യം തന്റെ വീടിനു അടുത്തുള്ള എല്ലാ ഇന്റർനെറ്റ് കണക്ഷനും മറ്റും വിച്ഛേദിച്ചു. അത് കാരണം കുട്ടിയുടെ അമ്മക്ക് ചുറ്റും ഉള്ള ക്യാമെറകളിൽ നിന്നും തന്നെ കാണാൻ സാധിക്കില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. പിന്നെ ആരും കാണാതെ കാർ എടുത്ത് അവിടെ നിന്നും കടന്നു.
My mom is now an El Paso parenting icon, I’m her manager now. #fitfamep pic.twitter.com/Fdi5LMrxZA
— liza renee (@LilaaBites) October 12, 2018
13 വയസ്സുള്ള സഹോദരി ലിസാ കാംപെറോ ട്വിറ്ററിൽ മുഴുവൻ സംഭവവും രേഖപ്പെടുത്തുന്നു. കാമുകിയുടെ വീട്ടിലേക്കാണ് അവൻ കാറുമായി പോകുന്നതെന്നും അവൾ പറയുന്നു. കാർ കാണാൻ ഇല്ല എന്ന് അറിഞ്ഞ മാതാവ് ആദ്യം പോയത് കാമുകിയുടെ വീട്ടിലേക്കാണ്. കുറച്ച നേരത്തെ ഡ്രൈവിനു ശേഷം, അമ്മയും മകളും ഒടുവിൽ അഹരോനെ കണ്ടെത്തി.
Discussion about this post