കടലിൽ നിന്ന് കയ്യിലെത്തിയത് തന്റെ ജീവനെടുക്കാൻ കഴിയുന്ന ജീവിയാണെന്ന് അറിയാതെ താലോലിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പകർത്തി സമൂഹമദ്ധ്യമാണങ്ങളിൽ പങ്കുവെച്ചു. ടിക്ക്‌ടോക്കിലൂടെയാണ് ആദ്യം ഈ ദൃശ്യം പുറത്തുവന്നത്. ഓസ്‌ട്രേലിയയിലെ ഏതോ ബീച്ചില്‍ വച്ച്, ഒരു വിനോദസഞ്ചാരിയെടുത്തതാണ്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സംഭവം വൈറലായി.
ഇത് വൈറലാകാന്‍ ശക്തമായ ഒരു കാരണവുമുണ്ടായിരുന്നു. അതെന്താണെന്നല്ലേ? ഇയാള്‍ കയ്യിലെടുത്ത് ഓമനിച്ച്, തിരിച്ചുവിട്ടത് മരണത്തെ തന്നെയായിരുന്നു. വ്യക്തമായിപ്പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ഒരാളെ കൊല്ലാന്‍ ശേഷിയുള്ള ഉഗ്രവിഷമുള്ള ‘നീല നീരാളി’യെ (Blue- Ringed Octopus) ആണ് കയ്യിലെടുത്ത് അല്‍പനേരം വച്ച്, തിരിച്ച് കടലിലേക്ക് തന്നെ വിട്ടത്.
കാഴ്ചയില്‍ അല്‍പം ചെറുതും എന്നാല്‍ അത്യാകര്‍ഷകവുമാണ് ‘നീല നീരാളി’. ഇതിന്റെ ദേഹം മുഴുവന്‍ തിളങ്ങുന്ന നീലമഷിപ്പേന കൊണ്ട് വരച്ച വളയങ്ങള്‍ പോലെ ചെറിയ വൃത്തങ്ങള്‍ കാണാം. അതിനാല്‍ തന്നെ വെള്ളത്തിലൂടെ നീങ്ങുമ്പോള്‍ ഇവനെ കാണാന്‍ ഗംഭീരസൗന്ദര്യമാണ്. പക്ഷേ കാണാനുള്ള ഈ മനോഹാരിത മാത്രമേയുള്ളൂ, അതിലപ്പുറം പോയാല്‍ ഇവനൊരു യഥാര്‍ത്ഥ വില്ലനാണ്.
കയ്യിലെടുത്ത് വച്ച അത്രയും സെക്കന്‍ഡുകള്‍ മതി അതിന് ഒരാളെ ആക്രമിക്കാന്‍. ആക്രമിക്കപ്പെട്ടാല്‍ പിന്നെ മിനുറ്റുകള്‍ക്കുള്ളില്‍ ശ്വസനപ്രക്രിയ തടസ്സപ്പെടും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വൈകാതെ മരണത്തിന് കീഴടങ്ങാം. എന്നാല്‍ പ്രത്യേകിച്ചെന്തെങ്കിലും പ്രകോപനമില്ലാതെ സാധാരണഗതിയില്‍ ഇവന്‍ ആരെയും ആക്രമിക്കാറില്ല എന്നതാണ് സത്യം. ആക്രമിച്ചാല്‍ ഒരേസമയം തന്നെ ഒന്നോ രണ്ടോ മൂന്നോ അതിലധികമോ ഒക്കം മനുഷ്യരെ അനായാസം കൊല്ലാം.
Discussion about this post