എല്ലാം മത്സരമായി കാണുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഈ സമൂഹത്തിൽ നമ്മൾ ക്ഷീണിതനാകുന്നതം സമ്മർദ്ദം ഉണ്ടാകുന്നതും സാധാരണമായ ഒരു കാര്യം മാത്രമാണ്. ചിലപ്പോൾ ആകുലതയിലേക്കും നമ്മൾ എത്തിച്ചേരുന്നു.
ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും തൊഴിലാളികൾക്കിടയിലെ ഒരു ചർച്ചാവിഷയമാണ്. ഈ പ്രശ്നം അവസാനിപ്പിക്കാൻ പുതിയ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.സറേ സർവകലാശാലയിലെ സ്ലീപ് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞർ ഒരു തരം രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ്. ഇത് വഴി തൊഴിലുടമകൾക്ക് തങ്ങളുടെ തൊഴിലാളികൾ ജോലി ചെയ്യാൻ പ്രാപ്തർ ആണോ എന്ന് തിരിച്ചറിയാൻ കഴിയും.
ഈ പരിശോധനയിൽ നിന്നും പോലീസിനും പ്രയോജനം ലഭിക്കുന്നു. ഡ്രൈവർമാർ എത്രത്തോളം ക്ഷീണിതർ ആണെന്നും അവർ ഇനി ഡ്രൈവ് ചെയ്താൽ ശരി ആകുമോ എന്നും അവർക്ക് ഇതുവഴി നിശ്ചയിക്കാൻ കഴിയും.
Discussion about this post