മിക്ക കുട്ടികൾക്കും ജന്മദിനം എന്ന് പറയുമ്പോൾ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള ധാരാളം സ്നേഹവും സമ്മാനവും ലഭിക്കുന്നതാണ്. അരിസോണയിലെ ഒരു ആറു വയസുകാരന്റെ പിറന്നാൾ ശരിക്കും വിഷമം നിറഞ്ഞതാണ്. കാരണം അവന്റെ ജന്മദിനത്തിന് അവന്റെ സുഹൃത്തുക്കൾ ഒന്നും തന്നെ എത്തിയില്ല. പീറ്റർ പൈപ്പർ പിസ റെസ്റ്റോറനിൽ 32 സഹപാഠികളെ ക്ഷണിച്ച ടെഡി അവരെ കാത്തിരുന്നിട്ടും ആരും എത്തിയില്ല.
വലിയ മേശപ്പുറത്ത് പിസയുമായി ഇരിക്കുന്ന ടെഡിയുടെ മുഖം അവന്റെ അമ്മയുടെ ഹൃദയം തകർക്കുന്നത് ആയിരുന്നു. ചില ക്ഷണിതാക്കൾ തങ്ങളുടെ മക്കൾക്ക് വരാൻ കഴിയില്ല എന്ന അറിയിച്ചിരുന്നു പക്ഷെ അന്ന് അവിടെ ആരും എത്തിയില്ല. ടെഡിക്ക് വേണ്ടി അയാളുടെ അമ്മ ഒരു ലോക്കൽ ജേർണലിസ്റ്റ് നിക്ക് വിൻജാന്റിലേയ്ക്ക് മേശപ്പുറത്ത് ഇരിക്കുന്നതിന്റെ ചിത്രം അയച്ചു കൊടുത്തു. അത് ഫേസ്ബുക്കിൽ പങ്ക് വച്ച നിക്ക് കുട്ടിക്ക ആശംസകൾ നേരുവാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.
https://www.facebook.com/nickvinzantreports/posts/2195169570768848
പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ശ്രദ്ധയാണ് ഫെയ്സ്ബുക്ക് പോസ്റ്റിനു ലഭിച്ചത്. ആശംസകൾ അറിയിച്ചവർക്ക് പുറമെ നിരവധി ബ്രാൻഡുകളും കമ്പനികളും ആ കുഞ്ഞിന് പ്രത്യേക ദിവസം ഉണ്ടാക്കാൻ അവസരമൊരുക്കി. അഭിപ്രായങ്ങൾ എല്ലാം റെഡ്ഢിയെ വളരെ അധികം സന്തുഷ്ടനാക്കി. എല്ലാ അഭിപ്രായങ്ങളും പിന്നീട് ജനത്തിന് നന്ദി അറിയിക്കുന്ന ഒരു വീഡിയോ ടെഡി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
https://www.facebook.com/CraigThomasTV/videos/953576088183666/
Discussion about this post