ഈ കഴിഞ്ഞ സെപ്റ്റംബർ 3 നാണു രാജ്യം മുഴുവൻ ശ്രീകൃഷ്ണൻ ജയന്തി ആഘോഷിച്ചത്. ഇപ്പോൾ ഒരു ആർടിഐ പ്രവർത്തകൻ മഥുരയിലെ ജില്ലാ അധികാരികളോട് ശ്രീകൃഷ്ണന്റെ ജനന സർട്ടിഫിക്കറ്റ് ചോദിച്ചിരിക്കുകയാണ്. ഈ ആവശ്യം അധികൃതരെ അന്ധാളിപ്പിച്ചിരിക്കുകയാണ്. ആ മനുഷ്യന്റെ ആവശ്യത്തിന് എന്ത് മറുപടി നല്കണമെന്ന് അധികൃതർ തലപുകഞ്ഞു. ഛത്തീസ്ഗർ സ്വദേശിയായ ജൈനേന്ദ്ര കുമാർ ആണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്.
“സെപ്റ്റംബർ 3 ന് രാജ്യം കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. അദ്ദേഹം ആ ദിവസം ആണ് ജനിച്ചതിന്റെ സർട്ടിഫിക്കറ്റ് എനിക്ക് തരു.” കൃഷ്ണൻ യഥാർത്ഥത്തിൽ ദൈവം ആണ് എന്ന് തെളിയിക്കാൻ അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു.
കൃഷ്ണന്റെ ജന്മഭൂമി ആയി കരുതുന്ന സ്ഥലം ആണ് മഥുര. അദ്ദേഹം ദ്വാപർ യുഗത്തിൽ ജനിച്ചു എന്നും പറയപ്പെടുന്നു. അവർ ചോദിക്കുന്ന രീതിയിൽ വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവില്ല എന്നാണ് അധികൃതർ പറയുന്നത്.
Discussion about this post