തമിഴ്നട്ടിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് തീ പിടിച്ചു. തലനാരിയിഴക്കാണ് ബൈക്കിൽ ഉണ്ടായിരുന്ന യാത്രക്കാരൻ രക്ഷപെട്ടത്. പമ്പിലെ സിസിടിവി ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരുന്നത്. തിരുനെൽവേലിയിൽ ആണ് സംഭവം നടന്നത്. ബൈക്ക് യാത്രക്കാരൻ സ്റ്റാർട്ട് ചെയ്യുന്നതിന് വേണ്ടി കിക്കർ ചവിട്ടുന്നത് കാണാം. തീ പിടിച്ച ബൈക്കിൽ നിന്നും പെട്ടെന്ന് തന്നെ അയാൾ ചാടിയിറങ്ങിയെങ്കിലും അയാൾക്ക് പൊള്ളൽ ഏറ്റിട്ടുണ്ട്.
https://twitter.com/ANI/status/1040750727218556928
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ബൈക്കിന്റെ ടാങ്കിൽ നിന്നും പെട്രോൾ നിറഞ്ഞു കളഞ്ഞത് ആണ് തീ പിടിക്കാൻ കാരണം എന്നാണ് അറിവ്. പെട്രോൾ ടാങ്കിൽ കൊള്ളുന്നതിലും കൂടുതൽ പെട്രോൾ അടിച്ചു എന്നും വാർത്തകൾ വരുന്നുണ്ട്.
Discussion about this post