ഹിന്ദി ബിഗ്‌ബോസിൽ ഒരു പ്രധാന മത്സരാർത്ഥി ആണ് മലയാളിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. അവിടെ ഏറ്റവും പോപ്പുലറായ മത്സരാർഥിയാണ് അദ്ദേഹം. എല്ലാ കാര്യത്തിലും പെട്ടെന്ന് പ്രതികരിക്കുന്നത് കാരണം അദ്ദേഹം ബിഗ് ബോസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോൾ ബിഗ് ബോസ്സിൽ ശ്രീശാന്ത് പൊട്ടി കരയുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. സ്‌ക്രീനിൽ കുടുംബാംഗങ്ങളെ കണ്ടപ്പോൾ അദ്ദേഹത്തിന് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ട്.
https://www.instagram.com/p/BombQ_alG0Q/?taken-by=biggbossn12
ഷോയിലെ മലയാളി സാന്നിധ്യം എന്നത് കൊണ്ട് ശ്രീശാന്തിന് കേരളത്തിൽ നിന്നും നല്ല സപ്പോർട്ട് ലഭിക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ തന്നെ ശ്രീശാന്ത് വിവാദം ഉണ്ടാക്കിയിരുന്നു. ആദ്യ ടാസ്ക്കിൽ പരാജയപ്പെട്ട ശ്രീ ഹൗസിൽ നിന്നും ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
Discussion about this post