ബിഗ് ബോസ്സിൽ പ്രേക്ഷകരുടെ ഇഷ്ടപെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു മോഡലായ ബഷീർ ബാഷി. കഴിഞ്ഞ എലിമിനേഷൻ റൗണ്ടിൽ അദ്ദേഹം പുറത്തായിരുന്നു. അവിടെ നിന്നും നാട്ടിലെത്തിയ ബഷീറിന് ഭാര്യമാരും ബന്ധുക്കളും ഊഷ്മള വരവേൽപാണ് നൽകിയത്. ഇപ്പോൾ അതിന്റെ വീഡിയോ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ശ്രീനിയാണ് തന്റെ ഏറ്റവും വലിയ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ യാത്ര പറഞ്ഞത്.
https://youtu.be/8oSzmIrKGZ0
ബിസിനസ്സും കുടുംബവുമായി ജീവിച്ച തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു ബിഗ്‌ബോസ് എന്നും പാത്രം കഴുകൽ, സ്വന്തമായി തുണി കഴുകൽ എന്നിവ നല്ലൊരു അനുഭവമായിരുന്നു എന്നും മറ്റു മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം പാകം ചെയ്യാൻ ഭാര്യമാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലായെന്നും ഇനി ഫ്രീ ടൈമിൽ അവരെ സഹായിക്കുമെന്നും ബഷീർ പറഞ്ഞിരുന്നു.
Discussion about this post