സണ്ണി ഡിയോളിനെ നായകനാക്കി നീരജ് പഥക് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭയ്യാജി സൂപ്പർഹിറ്റ്. സണ്ണി ഡിയോൾ സിനിമകളിൽ കണ്ടു വരുന്ന സ്ഥിരം ആക്ഷൻ കോമഡി രംഗങ്ങൾ ആണ് ഈ ചിത്രത്തിലും എന്ന് സൂചിപ്പിക്കുന്ന ടീസർ ആണ് പുറത്തു വന്നത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തു വന്നു. സുഖ്വിന്ദർ സിങ്, രാഘവ് സച്ചാർ, ആക്കം ശർമ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം പ്രീതി സിന്റയുടെ തിരിച്ചു വരവിനും സാക്ഷി ആവുകയാണ് ഈ ചിത്രം.
ഇവർക്ക് പുറമെ അർഷാദ് വാർസി, ശ്രേയസ് തല്പടെയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ഈ ഇടക്ക് ഇറങ്ങിയ സണ്ണി ഡിയോൾ ചിത്രങ്ങൾ എല്ലാം വമ്പൻ പരാജയം ആയിരുന്നു. അതിൽ നിന്നുമൊക്കെ കര കയറാൻ ആണ് സണ്ണി ഡിയോളിന്റെ ശ്രമം. ചിരാഗ് മഹേന്ദ്ര ധരിവാൾ ആണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post