സണ്ണി ഡിയോളിനെ നായകനാക്കി നീരജ് പഥക് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭയ്യാജി സൂപ്പർഹിറ്റ്. സണ്ണി ഡിയോൾ സിനിമകളിൽ കണ്ടു വരുന്ന സ്ഥിരം ആക്ഷൻ കോമഡി രംഗങ്ങൾ ആണ് ഈ ചിത്രത്തിലും എന്ന് സൂചിപ്പിക്കുന്ന ടീസർ ആണ് പുറത്തു വന്നിരിക്കുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം പ്രീതി സിന്റയുടെ തിരിച്ചു വരവിനും സാക്ഷി ആവുകയാണ് ഈ ചിത്രം.
https://youtu.be/qkEzw9BR8BE
ഇവർക്ക് പുറമെ അർഷാദ് വാർസി, ശ്രേയസ് തല്പടെയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ഈ ഇടക്ക് ഇറങ്ങിയ സണ്ണി ഡിയോൾ ചിത്രങ്ങൾ എല്ലാം വമ്പൻ പരാജയം ആയിരുന്നു. അതിൽ നിന്നുമൊക്കെ കര കയറാൻ ആണ് സണ്ണി ഡിയോളിന്റെ ശ്രമം. ചിരാഗ് മഹേന്ദ്ര ധരിവാൾ ആണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post