രാജസ്ഥാനിലെ ആൾവാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഭാംഗർഹ് കോട്ട. പക്ഷെ ഇത് ലോല ഹൃദയമുള്ളവർക്കുള്ള ഒരു സ്ഥലം അല്ല. ഇന്ത്യയിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ കോട്ട.
കോട്ടയിലേക്ക് കയറുമ്പോൾ തന്നെ നമ്മുക് ആർക്കിയോളജി അധികൃതരുടെ ഒരു ബോർഡ് കാണാൻ കഴിയു. അതിൽ എഴുതിയിരിക്കുന്നത് നമ്മുടെ ഉള്ളിലെ ഭീതി കൂട്ടുന്ന ഒന്നാണ്.
കോട്ടക്ക് അകത്തേക്ക് ഒരു വാഹനത്തിനു പ്രവേശനമില്ല. അത് തെറ്റിക്കുന്നവർക്ക് പിഴ ഈടാക്കേണ്ടി വരും.
വാഹനം വേളയിൽ പാർക്ക് ചെയ്ത അകത്തേക്ക് കയറുമ്പോൾ മറ്റൊരു ബോർഡ് കാണാൻ കഴിയും.
ഭാംഗർഹ് കോട്ടയിലേക്ക് സൂര്യാസ്തമയത്തിനു ശേഷവും അതിനു മുൻപും കേറുന്നത് നിരോധിച്ചിരിക്കുന്നു.
ഈ കോട്ട നിർമിച്ചത് മധോ സിങ് എന്ന രാജാവാണ്. ഗുരു ബാലു നത്തിൽ നിന്നും അനുവാദം വാങ്ങിയാണ് ഈ കോട്ട നിർമിച്ചത്. അദ്ദേഹം ഈ കോട്ടയിൽ മറ്റു തെറ്റായ കാര്യങ്ങൾ നടത്തുന്നതിൽ നിന്നും തടയും എന്നു ഗുരുവിനു വാക്ക് നൽകിയിരുന്നു. പക്ഷെ ആ വാക്ക് പാലിക്കാൻ രാജാവിന് കഴിഞ്ഞില്ല. അങ്ങനെ ഗുരു ഈ കോട്ടയെ ശപിക്കുകയായിരുന്നു. ഇതിനുള്ളിലെ ഗ്രാമത്തിലെ വീടുകൾ മേൽക്കൂര ഇല്ലാതെ പോകട്ടെ എന്നാണ് ശപിച്ചത്. ഇപ്പോഴും ഇവിടുത്തെ വീടുകൾക്ക് പണിയുന്ന മേൽക്കൂരകൾ ഇടിഞ്ഞു വീഴാറുണ്ട്.
ഇതിനു പിന്നിൽ പറയപ്പെടുന്ന മറ്റൊരു ചരിത്രം കൂടി ഉണ്ട്. ഇവിടത്തെ രാജ്ഞിയായ രത്‌നാവതിയെ സ്വന്തമാക്കാൻ സിങിയ എന്ന മന്ത്രവാദി ശ്രമിച്ചു. അയാളുടെ ദുരുദ്ദേശം മനസിലാക്കിയ റാണി അയാളെ കൊല്ലാൻ ഉത്തരവിട്ടു. മന്ത്രവാദി മരിക്കുന്നതിന് മുൻപ് ഈ ഗ്രാമത്തെ ശപിച്ചു എന്നും പറയപ്പെടുന്നു.
നേരം ഇരുളിയാൽ ഇവിടെ ആരെയും നില്ക്കാൻ അനുവദിക്കില്ല. ഇവിടെ സ്ത്രീകളുടെ കരച്ചിൽ കേൾക്കാമെന്നും, കുപ്പിവളകളുടെ ശബ്ദം കേൾക്കുമെന്നും, നിഴലുകൾ, വെട്ടം എന്നിവ കാണാം എന്നും പുറത്തുള്ള ഗ്രാമവാസികൾ പറയുന്നു.
Discussion about this post