താൻ ലൈംഗിക ബന്ധത്തിൽ ഏർപെട്ടപ്പോൾ തളർവാതം വന്നതിനു കാരണം ബെഡ് കമ്പനി ആണെന്ന് ആരോപിച്ചാണ് ബെർക്ഷിർ നിന്നുള്ള യുവതി കോടതിയിൽ പരാതിയുമായി എത്തിയത്. അവൾക്ക് ഏറ്റ പരിക്കുകൾക്ക് ബെഡ് കമ്പനി നഷ്ടപരിഹാരം നൽകണം എന്നാണ് അവർ കോടതിയിൽ പറഞ്ഞത്. പക്ഷെ കോടതിയിൽ അവർ പരാജയപെട്ടു. ദൗർഭാഗ്യകരമായ സംഭവത്തിന് ഇരട്ട ദിവാൻ ഉള്ള സൂപ്പർ ഡീലക്സ് ബെഡ് ഉത്തരവാദി അല്ലെന്നു കോടതി വിധിച്ചു.
46 വയസുകാരിയായ സ്ത്രീ ബെഡ് വളരെ മോശം ആണെന്നും അതിന്റെ സൈസ് കുറവായിരുന്നു എന്നും അതാണ് അപകടത്തിന് കാരണം എന്നും വാദിച്ചു. പക്ഷെ ഇതൊന്നും കോടതിക്ക് മുന്നിൽ വിലപ്പോയില്ല.2013 ആഗസ്തിലാണ് ബസ്ബയുടെ വീട്ടിലേക്ക് കിടക്ക കൊണ്ട് വരുന്നത്. അന്ന് അവരുടെ പങ്കാളി ആയിരുന്ന ജോൺ മാർഷലുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടപ്പോൾ ആണ് അവൾക്ക് പരിക്ക് പറ്റിയത്.
രണ്ട് ഡിവിഷനുകൾ ചേർന്ന കിടക്കയുടെ അടിത്തറ ശരിയായി ഉറപ്പിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു.
Discussion about this post