അടുത്ത ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു ചിത്രമുണ്ടായിരുന്നു. ഒരു മേക്കപ്പും മുഖത്ത് ചെയ്തിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ ചിത്രം . ആ കൊച്ചുപെൺകുട്ടിയുടെ കണ്ണുകളിലെ തീക്ഷ്ണതയാണ് ചർച്ചാ വിഷയം. എന്നാൽ ആ പെൺകുട്ടി ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
ഭരണിക്കിടയിൽ ദേവി കണ്മുന്നിൽ വന്നതാണോ എന്നു തോന്നി പോയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. സൗന്ദര്യത്തിന് നിറം ഒരു ഘടകമല്ലായെന്നും ചിലർ ചിത്രത്തിന് കമന്റിട്ടിട്ടുണ്ട്.
Discussion about this post