ബാഹുബലി ഒന്നാം ഭാഗത്തിൽ എല്ലാവരെയും ഞെട്ടിച്ച ഒരു കഥാപാത്രം ആണ് കാലകേയനും അദ്ദേഹത്തിന്റെ കിലികിലി ഭാഷയും. ആ ഭാഷായിൽ പിന്നീട് ഒരു ഗാനവും ഇറങ്ങി. അത്രക്കായിരുന്നു അദ്ദേഹത്തിന്റെ ആ ഭാഷക്ക് ലഭിച്ച സ്വീകാര്യത. കാലകേയൻ ആയി അഭിനയിച്ചത് പ്രഭാകർ ആണ്. അദ്ദേഹം പിന്നീട് മമ്മുട്ടിക്കൊപ്പം പരോൾ എന്ന ചിത്രത്തിൽ വില്ലൻ ആയും അഭിനയിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും ആ ഭാഷ പറയുന്ന വീഡിയോ വൈറൽ ആവുകയാണ്.
ദിലീപിനെ നായകനാക്കി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ലൊക്കേഷനിൽ ദിലീപിന്റെ ആവശ്യ പ്രകാരം ആണ് അദ്ദേഹം കിലികിലി ഭാഷ സംസാരിച്ചത്. അതിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
Discussion about this post