അമിത് രവീന്ദ്രനാഥ് ശർമ്മ ഒരുക്കുന്ന ഏറ്റവും പുതിയ ഹാസ്യചിത്രമാണ് ബദായ് ഹോ . ആയുഷ്മാൻ ഖുറാനായാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഡങ്കൽ ഫെയിം സാനിയ മൽഹോത്രയാണ് ചിത്രത്തിലെ നായികാ. ‘ബദായി ഹോ’യിലെ പുതിയ ഗാനം പുറത്തുവിട്ടു. നൈന നാ ജോടെൻ എന്ന ഗാനം ആണ് ഇപ്പോൾ പുറത്തുവന്നത്. ആഷസ്മാൻ ഖുറാന, നേഹ കക്കർ, സംഗീത സംവിധായകനും ആയ റോച്ചക് കോഹ്ലിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
https://youtu.be/clxOL-yIySQ
ആയുഷ്മാന്റെ അമ്മയായി നീന ഗുപ്തയാണ് വേഷമിടുന്നത്. ചിത്രത്തില്‍ സുരേഖ സിക്രി, ഗജരാജ റാവു, ഷീബ ചദ്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മുതിർന്ന രണ്ടു ആൺമക്കൾ ഉള്ള ഒരു സ്ത്രീ ഗർഭിണി ആകുന്നതും അവരെ സമൂഹവും മറ്റും എങ്ങനെ കാണുന്നു എന്നും ഹാസ്യത്തിന്റെ മേബടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ചിത്രം ഒക്ടോബര് 19ന് റിലീസ് ചെയ്യും
Discussion about this post