ലോകം മുഴുവൻ ഏറ്റുപാടി കൊണ്ടിരിക്കുന്ന ഒന്നാണ് ബേബി ഷാർക്ക് പാട്ടും അതിലെ ഡാൻസും. ബേബി ഷാർക്ക് ഡാൻസ് ചലഞ്ച് പോലും ഇപ്പോൾ വൈറൽ ആണ്. എന്താണ് ബേബി ഷാർക്ക് ഡാൻസ് എന്നറിയണ്ടേ. കുട്ടികളെ രസിപ്പിക്കാൻ വേണ്ടി ഇറക്കിയ ഒരു ചെറിയ വീഡിയോ ഗാനമാണ് ബേബി ഷാർക്ക് ഡാൻസ്. പക്ഷെ അത് ലോകം മൊത്തം വൈറൽ ആകുമെന്ന് അതിനു പിന്നിൽ പ്രവർത്തിച്ചവർ പോലും വിചാരിച്ചു കാണില്ല.
ഷാർക്ക് കുടുംബത്തെ കുറിച്ചുള്ള ഗാനം കുട്ടികൾക്കൊപ്പം മുതിർന്നവരും ഏറ്റെടുത്തിരിക്കുകയാണ്. പിന്കഫോങ് എന്ന യൂട്യൂബ് ചാനൽ ആണ് ആണ് വീഡിയോ ചെയ്തിരിക്കുന്നത്. കൊറിയൻ യൂട്യൂബ് ചാനൽ കുട്ടികൾക്ക് വേണ്ടിയുള്ളത് ആണ്. കുട്ടികൾക്ക് പഠിക്കേണ്ട കാര്യങ്ങൾ വളരെ രസകരമായ രീതിയിൽ പറയുന്നത് ആണ് പിന്കഫോങ്ങിന്റെ രീതി.
2015 ലാണ് ഈ ഗാനം റിലീസ് ചെയ്തത്. പക്ഷെ കഴിഞ്ഞ വർഷത്തോടെ ഗാനം സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ട്രെൻഡ് ആയി. ഈ വർഷത്തോടെ ആ ഗാനം യുകെയെയും തങ്ങളുടെ ആരാധകർ ആക്കി.
Discussion about this post