ക്രിക്കറ്റ് മത്സരത്തിൽ ചില വിക്കറ്റുകൾ ഭയങ്കര തമാശ നിറഞ്ഞതാണ്. പലപ്പോഴും റൺഔട്ടുകൾ ആണ് ഇത്തരം തമാശയ്ക്ക് വഴി വക്കുന്നത്. ഇപ്പോൾ നടക്കുന്ന പാകിസ്ഥാൻ ഓസ്ട്രേലിയ മത്സരത്തിലും അങ്ങനെ ഒരു കാര്യം നടന്നു. മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ആണ് പൊതുവെ തമാശ രൂപേണ റണൗട്ട് ആകുന്നത്. ഇത്തവണ പാകിസ്ഥാൻ ബാറ്റ്സ്മാൻ അസ്ഹർ അലി ആണ് ദുരന്തമായി മാറിയത്.
പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സിലെ 53 മത്തെ ഓവർ ആയിരുന്നു അത്. പീറ്റർ സീഡിലിന്റെ പന്ത് അസ്ഹർ ഗള്ളി ഏരിയയിലേക്ക് കട്ട് ചെയ്തുവിട്ടു. ബോൾ അതിവേഗം ബൗണ്ടറിയിലേക്ക് കുതിക്കുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. രണ്ടു ബാറ്സ്മാന്മാരും കണ്ടതും അതാണ്. അവർ പരസ്പരം പിച്ചിന്റെ നടുക്ക് നിന്ന് സംസാരവും തുടങ്ങി.
The greatest/worst run-out in the history of cricket? Pakistan's Azhar Ali, take a bow… #PAKvAUS https://t.co/hjOXBAOovo
— Sporting Index (@sportingindex) October 18, 2018
പക്ഷെ അതിർത്തിയിലേക്ക് കയറാനുള്ള ശക്തി ആ പന്തിന് ഇല്ലായിരുന്നു. അത് പകുതിക്ക് വച്ച് നിന്ന്. പക്ഷെ ബാറ്റസ്മാൻമാർ ഇതൊന്നും അറിയുന്നില്ലായിരുന്നു. പന്തിനു പിറകെ പോയ സ്റ്റാർക്ക് അതിവേഗം പന്തെടുത്ത കീപ്പർ പെയ്‌നിനു നൽകി. ഇതെല്ലം ശ്രദ്ധിച്ചു നിൽക്കുന്ന അദ്ദേഹം അതിവേഗം തന്നെ അസ്ഹറിനെ പുറത്താക്കി. പക്ഷെ അപ്പോഴും പാകിസ്ഥാൻ ബാറ്സ്മനാമാർ ആശ്ചര്യത്തോടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയായിരുന്നു.
Discussion about this post