സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവിയരശ് ഒരുക്കുന്ന സോഷിയോ ആക്ഷൻ ത്രില്ലർ ചിത്രം ആണ് അയങ്കരൻ. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിജയ് സേതുപതിയാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടത്. ബ്രൂസ് ലീ എന്ന ചിത്രത്തിന് ശേഷം പ്രകാശ് കുമാർ നായകനാകുന്ന ചിത്രവുമാണിത്.
ബി ഗണേശാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാർ തന്നെയാണ്. ശരവണൻ അഭിമന്യു ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. രാജ മുഹമ്മദ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. 2019 ൽ ചിത്രം തീയേറ്ററുകളിൽ എത്തും. കാലി വെങ്കട്ട്, അരുൾ ദാസ്, ആടക്കുളം നരേൻ, ഹരീഷ് പെരാടി, അബിഷേക്, ഐറീൻ, സിദ്ധാർഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
Discussion about this post