ഹോളിവുഡ് സിനിമാലോകത്തെ മാർവെൽ സൂപ്പർഹീറോകൾ ഒന്നിച്ച ഒരു ചിത്രം ആണ് അവേഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ. നമ്മുക്ക് പ്രിയപ്പെട്ട സ്പൈഡർമാനും, ഹൾക്കും, അയണ്മാനും, ക്യാപ്റ്റൻ അമേരിക്കയും ഒക്കെ ഒന്നിച്ച സിനിമ. ആദ്യഭാഗം വമ്പൻ ഹിറ്റ് ആയി മാറുകയും ചെയ്തു. ഇനി അടുത്ത ഭാഗത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു തമിഴ് അവഞ്ചേഴ്‌സ് അനിമേഷൻ വീഡിയോ ട്രെൻഡ് ആവുകയാണ്. അവേഞ്ചേഴ്‌സ് സിനിമയിലെ ഒരു പ്രസ്തുത ഭാഗം അനിമേറ്റ് ചെയ്തിരിക്കുകയാണ്. ഇതിൽ അയണ്മാന് ആയി സാക്ഷാൽ വിജയും ഹൾക്കായി സൂര്യയും, ഡോക്ടർ സ്ട്രെയ്ന്ജ് ആയി കമൽ ഹാസനും എത്തുന്നു. ശിവകാർത്തികേയൻ ആണ് സ്‌പൈഡർമാൻ ആയി എത്തുന്നത്.
ഇവരുടെ സിനിമകളിലെ ഡയലോഗ് എല്ലാം മിക്സ് ചെയ്താണ് വീഡിയോ മുന്നോട്ട് പോകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
Discussion about this post