അനുശ്രീയെ മുഖ്യ കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകൻ ആയ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടോർഷ. ജെയിംസ് ആൻഡ് ആലിസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സുജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടോർഷ. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നു. ശരത്തിന്റെ സംഗീതത്തിൽ മുകേഷ് ആലപിച്ച നീ കണ്ട എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തു വന്നത്.
ലാർവ ക്ലബ്ബിന്റെ ബാനറിൽ സുജിത് വാസുദേവും ഭാര്യ മഞ്ജു പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കണ്ണൂർ നഗരത്തിലൂടെ ഓട്ടോ ഓടിച്ച് ജീവിക്കുന്ന അനിത എന്ന കഥാപാത്രമായി ആണ് അനുശ്രീ ചിത്രത്തിൽ എത്തുന്നത്. അനുശ്രീക്ക് പുറമെ ചിത്രത്തിൽ ശങ്കർ ഇന്ദുചൂഡൻ, അമർ വികാസ്, ഡോ. അമര രാമചന്ദ്രൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു.
Discussion about this post