രാത്രിയിൽ യാത്രചെയ്യുന്നത് രാജ്യത്തുടനീളം ഉള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും വളരെ അധികം ഭയപ്പെടുത്തുന്ന സംഭവമാണ്. കാരണം ദിവസേന കേൾക്കുന്നത് അത്രയും ഭീകരമായ വാർത്തകൾ ആണ്. രാത്രിയിൽ ഒരു സ്ത്രീക്ക് യാത്രചെയ്യുന്നത് സുരക്ഷിതമാണെന്നത് ഉറപ്പുവരുത്താൻ ചിലർ ഇങ്ങനെ യാത്ര ചെയ്യാറുമുണ്ട്. അടുത്തിടെ ഡൽഹിയിലുണ്ടായ ഒരു സംഭവം എല്ലാവരുടെ മനസിലും സന്തോഷം പകരുന്ന ഒന്നാണ്. ഒരു പെൺകുട്ടി ജോലി കഴിഞ്ഞ് വൈകി എത്തിയപ്പോൾ ഒരു ഓട്ടോ ഡ്രൈവർ അവളെ സുരക്ഷിത സ്ഥാനത് എത്തിക്കുകയും അവൾക്ക് സൗജന്യ യാത്ര നൽകുകയും ചെയ്തു.
ഓൺലൈനിൽ സ്റ്റോറി പങ്ക് വച്ച നേഹ ദാസ്,കൊൽക്കത്തയിൽ നിന്നുള്ള സ്ത്രീ ആണ്. പ്രവീൺ രഞ്ജൻ എന്ന മനുഷ്യനെ കുറിച്ച് ആണ് അവർ ഫേസ്ബുക്കിൽ എഴുതിയത്. “അയാളെ കണ്ടുമുട്ടിയതിൽ എനിക്ക് സന്തോഷമേയുള്ളൂ” എന്നവൾ പറയുന്നു. അവൾ ഓഫീസിൽ നിന്നും രാത്രി വൈകിയാണ് ഇറങ്ങിയത്. ആ സമയങ്ങളിൽ നഗരം ആൾ തിരക്ക് ഒന്നും ഇല്ലാതെ കിടക്കുന്ന ഒന്നാണ്.
“ജോലി കഴിഞ്ഞ് പുറത്ത് ഓട്ടോ കാത്ത് നിന്നപ്പോൾ ആണ് ഈ മനുഷ്യൻ അവിടേക്ക് എത്തിയത്. എത്ര രൂപ ആകും എന്ന് ചോദിച്ചപ്പോൾ എനിക്ക് കാശ് വേണ്ട മാഡം. ഈ രാത്രി പെൺകുട്ടികളുടെ കയ്യിൽ നിന്നും ഞാൻ കാശ് വാങ്ങാറില്ല.” അവൾ എഴുതി.
Discussion about this post