ഇന്നത്തെ നവമാധ്യമ ലോകത്ത് സെൽഫികളും ഫോട്ടോകളും എടുക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും സ്വാഭാവികമായ ഒരു കാര്യമാണ്. ചിലർക്ക് അവരുടെ ചിത്രങ്ങൾ എടുക്കുന്നത് പരിഭ്രാന്തിയിൽ എത്തിക്കുന്നു. ഓട്ടിസം ബാധിച്ച് എട്ടുവയസ്സുകാരനായ ലെവിയ്ക്ക് ഫോട്ടോ എടുക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. പക്ഷെ ആ അസ്വസ്ഥതയിൽ നിന്നും കര കയറാൻ അവന്റെ മാതാപിതാക്കൾ ഒരു സൂത്രം കണ്ടുപിടിച്ചു. ടി-റെക്സ് ദിനോസറിന്റെ രൂപം ധരിച്ചാണ് അവൻ ഇപ്പോൾ ചിത്രങ്ങൾക്ക് വേണ്ടി പോസ് ചെയ്യുന്നത്. അവന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന മനോഹരമായ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
https://www.facebook.com/thislifewithlevi/photos/a.2151873438421225/2151873068421262/?type=3
സോഷ്യൽ സൈറ്റായ റെഡ്‌ഡിറ്റിൽ ഫോട്ടോ അപ്ളോഡ് ചെയ്തതോടെ ആണ് ഫോട്ടോകൾ വൈറലായി മാറിയത്. ഗോൾഡൻ മണിക്കൂറിൽ ക്ലിക്ക് ചെയ്ത ഫോട്ടോകളിൽ ലേവി തന്റെ സുഹൃത്ത് ലോലക്കൊപ്പം നിൽക്കുന്ന മനോഹര ചിത്രങ്ങൾ ആണ്. രണ്ടു സുഹൃത്തുക്കളും മതിമറഞ്ഞു നിൽക്കുന്ന ഫോട്ടോകൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.
https://www.facebook.com/thislifewithlevi/photos/a.2151873438421225/2151872808421288/?type=3
എന്നിരുന്നാലും, എല്ലാ പ്രതികരണങ്ങളും ഹൃദയോഷ്മളമോ സുന്ദരമോ ആയിരുന്നില്ല. ചില ഉപയോക്താക്കൾ സഹതാപം പ്രകടിപ്പിച്ചു, മറ്റുള്ളവർ ഇത് പ്രശസ്തി വാങ്ങിക്കൂട്ടാൻ ഉള്ള തന്ത്രം ആണെന്നും പറയുന്നു.
https://www.facebook.com/thislifewithlevi/photos/a.2151873438421225/2151872831754619/?type=3
ഇപ്പോൾ ഫോട്ടോഗ്രാഫറായ ലേവിയുടെ മാതാവ് ഒരു ഫേസ്ബുക് സ്റ്റോറിയിലൂടെ ഈ ഫോട്ടോകൾ എത്രത്തോളം അമുല്യമാണെന്ന് പറയുന്നു. തന്റെ കുട്ടിയെ നിര്ബന്ധിപ്പിച്ചു ചില ചിത്രങ്ങൾ എടുക്കുന്നതിനോട് താല്പര്യമില്ല എന്നും അവന്റെ സന്തോഷത്തിലെ ചിത്രങ്ങൾ ആണ് തനിക്ക് വലുതെന്നും അവർ പറയുന്നു.
https://www.facebook.com/thislifewithlevi/posts/2151873491754553
Discussion about this post