പാമ്പിന്‍റെ പുറത്തിരുന്ന് സഞ്ചരിക്കുന്ന തവളകളുടെ ചിത്രമാണ് സോഷ്യൽ വൈറലായിരിക്കുന്നത്. ശക്തമായ മഴയിൽ നിന്ന് രക്ഷപ്പെടാൻ പെരുമ്പിന്‍റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടമാണിത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കുനുനുറയിലാണ് സംഭവം. കുനുനുറയിൽ ഞായറാഴ്ച രാത്രിയിൽ ശക്തമായ കൊടുങ്കാറ്റും മഴയുമായിരുന്നു.
ഇതിനെത്തുടർന്ന് പ്രദേശത്തെ നദിയിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ മറ്റിടങ്ങളിലേക്ക് രക്ഷപ്പെടാൻ തവളകൾ പെരുമ്പാമ്പിന്‍റെ പുറത്തുകയറുകയായിരുന്നു. ആൻഡ്രൂ മോക്കെന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഓസ്‌ട്രേലിയൻ കാൻ ടോഡ് എന്നയിനത്തിൽപ്പെട്ട തവളകളാണ് പെരുമ്പാമ്പിന്‍റെ പുറത്ത് യാത്ര ചെയ്തത്.
Discussion about this post