ഒരു ബ്രിട്ടീഷ് മാരത്തോൺഓട്ടക്കാരി മത്സരത്തിനിടയിൽ തന്റെ മൂന്നുമാസമായ കുട്ടിക്ക് മുലയുട്ടാനായി സമയം കണ്ടെത്തിയതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച വിഷയം ആകുന്നത്. സോഫി പവർ എന്ന യുവതി തന്റെ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ആണ് വൈറൽ ആകുന്നത്. സോഫി എല്ലാവർക്കും ഒരു പ്രചോദനമെന്നാണ് പൊതുവെ ഉള്ള അഭിപ്രായം.
ഫ്രാൻസ്, ഇറ്റലി, ഇറ്റലി, ഫ്രാൻസ്, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിൽ എല്ലാം ഓട്ടത്തിൽ പങ്കെടുത്ത സോഫി മാതൃത്വവും മനുഷ്യ ശരീരത്തിന്റെ കരുത്തും തെളിയിക്കുന്നു. “കോർമാക്ക് സാധാരണയായി ഓരോ മൂന്നു മണിക്കൂറിലും പാല് കുടിക്കും. അതുകൊണ്ട് തന്നെ അവനെ വിശപ്പിനു വിട്ടു കൊടുക്കാൻ എനിക്ക് മനസ്സ് വരില്ലായിരുന്നു.” അവർ പറയുന്നു.
Discussion about this post