ആസ്ത്മയുള്ളവർ പല കാര്യങ്ങളിലും ശ്രദ്ധ ചലിപ്പിക്കണം. പൊടി അടിക്കുന്നത് മുതൽ അങ്ങനെ പോകുന്നു ആ നിര. അതിൽ പ്രധാനമായ ഒന്നാണ് ഭക്ഷണം. അസുഖം ഉള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. ബീന്‍സ്,ക്യാബേജ്,സവാള, ഇഞ്ചി എന്നിവ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ആണ്. കടയിൽ നിന്നും വാങ്ങുന്ന പാക്കഡ് ഭക്ഷണം നിർബന്ധമായി ഒഴിവാക്കണം. കാരണം അതിലുള്ള കൃത്രിമനിറങ്ങളും പ്രിസര്‍വേറ്റീവുകളും ആസ്തമയെ ശക്തിപ്പെടുത്തും.
കൃത്രിമമായി മധുരം ചേർക്കുന്നവയാണ് ബേക്കറി ഭക്ഷണങ്ങൾ. അതുകൊണ്ട് അവയും ഒഴിവാക്കേണ്ടതുണ്ട്.വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക.
പാൽ ഉത്പന്നങ്ങളും ഒഴിവാക്കേണ്ടതാണ്. അച്ചാറുകൾ, ചായ, കാപ്പി, വെെന്‍, ഡ്രെെ ഫ്രൂട്ട്സ് എന്നിവയും ഒഴിവാക്കണം. ന്നാല്‍ ആസ്തമയുള്ളവര്‍ ദിവസവും ഒാരോ ആപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
Discussion about this post