മികച്ച മാർഷ്യൽ ആർട്ട് സിനിമകൾ ഒരുക്കുന്നതിൽ മിടുക്കന്മാർ ആണ് ഏഷ്യൻ സിനിമ ലോകം. കൊറിയൻ മുതൽ ഇന്തോനേഷ്യൻ സിനിമകൾ വരെ ഈ കൂട്ടത്തിൽ വരുന്നു. ഏറ്റവും വലിയ പ്രത്യേകത അവയുടെ റിയലിസ്റിക്ക് രീതിയും അവ കൊറിയോഗ്രഫി ചെയ്തിരിക്കുന്ന രീതിയുമാണ്. അങ്ങനെ ചില സിനിമകളെ പരിചയപ്പെടാം.
ഇപ് മാൻ
ചൈനയിൽ ജീവിച്ചിരുന്ന ഒരു യഥാർത്ഥ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ജപ്പാൻ ചൈനയിലേക്ക് നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണിത്.
റൈഡ് റിഡംപ്ഷൻ
https://www.youtube.com/watch?v=6f6f_kfp1Z8
ഒരു കെട്ടിടത്തിന് ഉള്ളിൽ ജീവിക്കുന്ന മാഫിയ ഗാങിനെ പിടിക്കാനായി പുറപ്പെടുന്ന പോലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.
റൈഡ് 2
റൈഡ് റിഡംപ്ഷന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. ആദ്യ ഭാഗത്തോട് പൂർണ നീതി പുലർത്തിയ ഒരു രണ്ടാം ഭാഗം.
ട്രെയിൻ റ്റു ബുസാൻ
സോമ്പി സിനിമകളിൽ വളരെ വ്യത്യസ്തമായി കഥ പറഞ്ഞ ചിത്രമാണിത്. ഒരു ട്രെയ്നിൽ സോമ്പി അറ്റാക്ക് നടക്കുന്നത് ആണ് കഥാസസാരം.
ഓൾഡ്‌ബോയ്
ഒരു മുറിയിൽ പതിനഞ്ചു വര്ഷം തുറങ്കിലടക്കപെട്ട ഒരു മനുഷ്യൻ അവിടെ നിന്നും രക്ഷപെട്ട് തന്നെ ആറിന് ബന്ദിയാക്കിയതെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന ചിത്രമാണിത്. ഇതിലെ ഹാൾവേ ഫൈറ്റ് ലോക പ്രശസ്തം ആണ്.
Discussion about this post