അപ്രതീക്ഷിതമായി ആശ ശരത്തിന്റെ വീട്ടിലേക്കെത്തി താരത്തെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഗൃഹപ്രവേശ ചടങ്ങിനിടയിലാണ് അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തിയത്. ബാലഗോകുലമെന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിന് ഇരട്ടിമധുരമായാണ് മമ്മൂക്ക വരവെന്ന് ആശ കുറിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായ വരവിന് നന്ദി അറിയിച്ച താരം തങ്ങളുടെ ദിവസം ധന്യമായെന്നും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. ആശയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സന്തോഷത്തോടെ നില്ക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
https://www.facebook.com/AshaSharathofficialpage/posts/2099590310084414
Discussion about this post