ഒരു ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ കടിച്ചു എന്നാരോപിച്ച് ഒരു ചെറിയ നായകുട്ടിയെ അറസ്റ്റ് ചെയ്തിരുന്നു. നാലുമാസം പ്രായമുള്ള നായയെ നോർത്താംപ്ടൺഷൈർ എന്ന സ്ഥലത്തു വച്ചാണ് 1991 ലെ ഡെയ്ഞ്ചറസ് ഡോഗ് ആക്ട് പ്രകാരം ആണ് അറസ്റ്റ്. ഒൻപതു മാസത്തോളം ജയിൽവാസം ആ നായക്കുട്ടി അനുഭവിക്കേണ്ടി വരും. പക്ഷെ നായയുടെ അറസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ കോലാഹലം സൃഷ്ടിക്കുകയാണ്.
2500 ൽ അധികം ആൾക്കാർ ആണ് നായയെ വെറുതെ വിടണം എന്ന് ആവശ്യപ്പെട്ടുള്ള ഗ്രൂപ്പിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഓൺലൈൻ പെറ്റീഷൻ സൈറ്റ് ആയ .org യിൽ നായയെ തിരികെ ഉടമസ്ഥർക്ക് നൽകണം എന്ന പെറ്റീഷനിൽ ഇതിനകം തന്നെ 4000 പേർ ഒപ്പിട്ടു കഴിഞ്ഞു. ഇതിലും വലിയ തെറ്റുകൾ ചെയ്യുന്ന ആളുകൾക്ക് ചെറിയ ശിക്ഷയും ഒരു പാവം മൃഗത്തിന് ജയിൽ ശിക്ഷയും നൽകുന്നത് ശരിയല്ല എന്നാണ് പൊതുവെ ഉള്ള അഭിപ്രായം.
Discussion about this post