ഡിസി കോമിക്സിൽ നിന്നും അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം ആണ് കടലിന്റെ രാജാവായ അക്വമാൻ എന്ന ചിത്രം. ഗെയിം ഓഫ് ത്രോൺസ് എന്ന ടിവി സീരീസിലൂടെ പ്രശസ്തൻ ആയ ജേസൺ ആണ് അക്വമാൻ ആയി എത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായം ആണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
ജെയിംസ് വാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ ഒന്നാകെ പീഡിപ്പിച്ച ഇൻസിഡിസ്, കൊഞ്ചുറിങ് എന്നി ചിത്രങ്ങളുടെ സംവിധായകൻ ആണ് ജെയിംസ് വാൻ. ഡിസി സിനിമാറ്റിക്ക് യൂണിവേഴ്സിൽ നിന്നും പുറത്തു വരുന്ന 5 ആമത്തെ ചിത്രം ആണ് ഇത്.
Discussion about this post