കുറച്ചു നാളുകൾക്ക് മുൻപാണ് വാട്സാപ്പ് ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ കൊണ്ട് വന്നത്. ഇത് ചെയ്താൽ നമ്മൾ അയച്ച മെസേജ് കിട്ടിയ ആളിൽ നിന്നും ഡിലീറ്റ് ആകും എന്നതാണ് പ്രത്യേകത. പക്ഷെ ഈ ഡിലീറ്റ് ചെയ്ത മെസേജുകൾ നമ്മുക്ക് വായിക്കാനും വഴിയുണ്ട്. അതിനു സഹായിക്കുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
നോട്ടിഫിക്കേഷൻ ഹിസ്റ്ററി ആപ്പ് ആണ് ഇതിൽ മുൻപന്തിയിൽ ഉള്ളത്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഇതിന്റെ ഷോർട്കട്ട് ഹോം സ്‌ക്രീനിൽ കാണാൻ സാധിക്കും. ഈ ആപ്പിന്റെ ഐക്കണില്‍ ക്ലിക്കു ചെയ്ത് ആന്‍ഡ്രോയിഡ് സിസ്റ്റത്തിലെ നോട്ടിഫിക്കേഷന്‍ രജിസ്റ്ററി തുറക്കാനാകും. ഇതുവഴി ചിത്രങ്ങൾ തുടക്കത്തിലും മെസേജുകൾ പിന്നിടും കാണാൻ സാധിക്കും.
നോവ ലോഞ്ചർ ആണ് മറ്റൊരു ആപ്പ്. ഇതും പ്ലേസ്റ്റോറിൽ ലഭ്യമാണ്. ആപ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്‌ക്രീനില്‍ ഒഴിവുള്ളസ്ഥലത്ത് അമര്‍ത്തിപ്പിടിക്കുകയാണ് ചെയ്യേണ്ടത്. ബാക്കി അവർ പറയുന്നത് അനുസരിച്ച് ചെയ്താൽ നമ്മുക്ക് ഡിലീറ്റ് ചെയ്യപ്പെട്ട മെസേജുകൾ കാണാൻ സാധിക്കും.
Discussion about this post