അനുപമ പരമേശ്വരൻ നായികയാകുന്ന ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് ഹലോ ഗുരു പ്രേമ കൊസമേ. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ പുറത്തിറങ്ങി. പതിവിലും ഹോട്ടായി ആണ് അനുപമ ചിത്രത്തിൽ എത്തുന്നത്. റാം ആണ് ചിത്രത്തിലെ നായകൻ. തേജ് ഐ ലവ് യു എന്ന ചിത്രത്തിന് ശേഷം അനുപമ നായികയാകുന്ന ചിത്രം കൂടിയാണിത്.
അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അനുപമ. അവസാനമായി ദുല്ഖറിന്റെ ജോമോന്റെ സുവിശേഷങ്ങൾ ആണ് അനുപമ അഭിനയിച്ച മലയാള ചിത്രം. ത്രിനാഥ് റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രകാശ് രാജ്, പ്രണിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Discussion about this post