അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടൻ ആണ് ആന്റണി വർഗീസ്. അങ്കമാലിയിലെ പെപ്പെ എന്ന കഥാപാത്രത്തെ ആരും മറക്കാൻ സാധ്യത ഇല്ല. പിന്നെ പുറത്തു വന്ന രണ്ടാമത്തെ ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ കൂടെ വമ്പൻ വിജയം ആയപ്പോൾ മലയാളത്തിലെ അടുത്ത സൂപ്പർസ്റ്റാർ പദവി ആന്റണിക്ക് ഉള്ളത് ആണെന്ന് ഏതാണ്ട് ഉറപ്പായി.
തന്റെ വിശേഷങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്ക് വയ്ക്കുന്നതിൽ മുൻപന്തിയിൽ ഉള്ള ആളാണ് ആന്റണി.അടുത്തിടെ നടത്തിയ ഓസ്‌ട്രേലിയന്‍ യാത്രയുടെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം താരം ഇത്തരത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സൈക്കിള്‍ ചവിട്ടി ഒറ്റയ്ക്ക് മലയാറ്റൂര്‍ വരെ പോയതിന്റെ വിഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് ആന്‍ണി വര്‍ഗീസ്.
വീഡിയോ
https://www.instagram.com/p/BoPIZgJBo_e/?taken-by=antony_varghese_pepe
Discussion about this post