വരുൺ തേജിനെ നായകനാക്കി സങ്കല്പ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ബഹിരാകാശ യാത്ര പശ്ചാത്തലമാക്കി ഒരുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം ആണ് അന്തരീക്ഷം. ടിക് ടിക് ടിക് എന്ന ചിത്രത്തിന് ശേഷം സ്പേസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ചിത്രം ആണ് അന്തരീക്ഷം. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ഏറെ പ്രശംസ പിടിച്ചു പറ്റുകയും വമ്പൻ വിജയം ആവുകയും ചെയ്ത ഖാസി അറ്റാക്ക് എന്ന ചിത്രത്തിന് ശേഷം സങ്കല്പ റെഡ്‌ഡി ഒരുക്കുന്ന ചിത്രമാണ് അന്തരീക്ഷം. ലാവണ്യ തൃപ്‍തി, അദിതി റാവു, സത്യ ദേവ്, രാജ , റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജ്ഞാന ശേഖർ ആണ് ഛായാഗ്രഹണം. പ്രശാന്ത് ആർ വിഹരി സംഗീതം ഒരുക്കുന്നു.
Discussion about this post