നിങ്ങളുടെ പ്രിയപ്പെട്ട താരത്തെ കണ്ടുമുട്ടുന്നത് വളരെ സുഖകരമായ കാര്യം ആണ്. അത് ഏതു മേഖലയിൽ നിന്നുമുള്ള ആളും ആകാം. ക്രിക്കറ്റ് കളിക്കാരനായ അനിൽ കുംബ്ലെയെ ഒരു വിമാനത്തിൽ കാണാൻ കഴിഞ്ഞ ഒരു സ്ത്രീ ഇക്കാര്യം സാക്ഷ്യപെടുത്തുന്നു. അവർക്ക് നേരിട്ട് അദ്ദേഹത്തെ സമീപിക്കാൻ വളരെ മടി ആയിരുന്നു. പക്ഷെ അദ്ദേഹത്തോടുള്ള ഇഷ്ടം അവർക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.
I want to go up to @anilkumble1074 and say a 'Thank You' for all the joy, all the victories, all the memories. But, I am getting cold feet.
— Sohini M. (@Mittermaniac) October 9, 2018
ബാംഗ്ലൂരിൽ നിന്ന് മുംബൈലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി കുംബ്ലേയെ കണ്ടത്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അതിശയകരമായ മത്സരത്തെക്കുറിച്ചുള്ള ഓർമ്മകൾ അവരെ തേടിയെത്തിയെന്നും. തടിയിൽ ഏറ്റ പരിക്ക് വകവയ്ക്കാതെ കളിച്ച അദ്ദേഹത്തെയും ഓർമ്മ വന്നു എന്നും യുവതി പറയുന്നു.
Will have to get a boarding pass framed now. Thank you, @anilkumble1074. Someday I want to learn humility from you. pic.twitter.com/YbcJP1s8hi
— Sohini M. (@Mittermaniac) October 9, 2018
അതിശയകരമായ പ്രകടനങ്ങളോട് നന്ദി പറയാൻ ആഗ്രഹമുണ്ടെന്ന് അവൾ പറഞ്ഞു. പക്ഷേ, അവൾക്ക് അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നില്ല. അവർ ട്വിറ്ററിൽ കുറിച്ചു. പക്ഷെ അവളെ അദ്‌ഭുതപെടുത്തിക്കൊണ്ട് ട്വീറ്റിന് മറുപടിയുമായി സാക്ഷാൽ കുംബ്ലെ തന്നെ എത്തി.
Please feel free to come over and say hi after take off @Mittermaniac https://t.co/z2xdKF2wij
— Anil Kumble (@anilkumble1074) October 9, 2018
ഇതിനു ശേഷം അവർക്ക് കുംബ്ലയെ കാണാനും ഓട്ടോഗ്രാഫ് മേടിക്കാനും കഴിഞ്ഞു. മുൻ ഇന്ത്യൻ ടീം കോച്ചിന്റെ പ്രവർത്തിയെ എല്ലാവരും മതിവരുവോളം അഭിനന്ദിച്ചു.
Please feel free to come over and say hi after take off @Mittermaniac https://t.co/z2xdKF2wij
— Anil Kumble (@anilkumble1074) October 9, 2018
Discussion about this post