ചൈനയിലെ ടെന്നീസിനു നൽകിയ സംഭാവനയ്ക്ക് ടെന്നീസ് താരം ആൻഡി മുറയ്ക്ക് നൽകിയ പ്രത്യേക സ്മരണ പുരസ്ക്കാരം നിലത്തു വീണു പൊട്ടി. അപ്രതീക്ഷിതമായി കയ്യിൽ നിന്നും തറയിൽ വീണാണ് അത് പൊട്ടിയത്. തിങ്കളാഴ്ചയാണ് തനിക്ക് കിട്ടിയ സമ്മാനവുമായി ഫോട്ടോക്ക് പോസ് ചെയ്തു നിന്ന മുറയുടെ കയ്യിൽ നിന്നും അത് താഴേക്ക് വീണു തകർന്നത്. തന്റെ കയ്യിൽ നിന്നും അത് താഴെ പോയതിൽ മുറെ അസ്വസ്ഥനായി. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കു വച്ചത്. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
https://www.instagram.com/p/BoG-_RAHqx4/?taken-by=atpworldtour
ഷെൻഷെൻ ഓപ്പണിനോടനുബന്ധിച്ച് അദ്ദേഹം തിരിച്ചെത്തിയപ്പോഴാണ് ഈ സംഭവം നടന്നത്.തുറന്ന ബോക്സിൽ നിന്നും പ്ലേറ്റ് രൂപത്തിലുള്ള സമ്മാനം നിലത്തേക്ക് വീഴുകയായിരുന്നു. 31 കാരനായ ബ്രിട്ടീഷ് കളിക്കാരൻ ക്ഷമാപണം നടത്താനും മറന്നില്ല. ട്രോളന്മാർക്കൊപ്പം അദ്ദേഹത്തിനെ ഈ കാര്യത്തിൽ കളിയാക്കാൻ മുറേയുടെ ‘അമ്മ മാറ്റ് ജുഡി മുറെയും ചേർന്നു എന്നതാണ് രസകരമായ കാര്യം.
https://twitter.com/JudyMurray/status/1044445395445829633
Discussion about this post