ലൈവ് വർത്തക്കിടെ അവതാരകന് ഉണ്ടാകുന്ന അബദ്ധങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതേപോലെ ഒന്ന് ഇപ്പോൾ പാകിസ്താനിലെ ഒരു വാർത്ത അവതാരകന് സംഭവിച്ചിരിക്കുകയാണ്. പാകിസ്ഥാനും അഫ്ഗാനും തമ്മിൽ നടന്ന ഏഷ്യ കപ്പ് മത്സരത്തിന്റെ വാർത്ത വായിക്കുന്നതിനിടെ ആണ് കാമറ റോളിങ്ങ് ആണെന്ന് അറിയാതെ അവതാരകൻ വിരലുകൾ കൊണ്ട് ആരെയോ ആംഗ്യം കാണിച്ചത്.
When panel producer is in so much hurry to switch!!! RIP Journalism 👇 pic.twitter.com/6NeYRwxNvB
— Syed Raza Mehdi (@SyedRezaMehdi) September 22, 2018
പാകിസ്ഥാൻ കളിക്കാരെ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് താൻ ഫ്രെമിൽ വന്ന കാര്യം അദ്ദേഹം അറിയാതെ വിരലുകൾ ഉയർത്തി ആംഗ്യങ്ങൾ കാണിച്ചത്. തൊട്ടടിത്തിരുന്ന അവതാരകയും ഇത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു. മാധ്യമപ്രവർത്തകനായ സയ്യദ് റാസ മെഹ്ദിയാണ് ഈ വീഡിയോ ഷെയർ ചെയ്തത്. ഒരുപാട് പേർ ഇതിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നുണ്ട്.
https://twitter.com/CallSignONE/status/1043231119066521602
അശ്ളീല ചിഹ്നം കാണിക്കാൻ അദ്ദേഹത്തിന് പ്രചോദനം ആയത് എന്തെന്ന് അറിയില്ലെങ്കിലും പാകിസ്ഥാനിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു ആൺകുട്ടിയുടെ മീം അദ്ദേഹം അനുകരിച്ചതാണെന്നും പറയുന്നു.
Discussion about this post