എക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും സഞ്ചാരികളെ ആകർഷിക്കാനുമായി നാഗാലാൻഡ് സർക്കാർ അമുർ ഫാൽക്കൺ കോൺസെർവഷൻ വീക്ക് എന്ന ഇവന്റ് നടത്തി. നാഗാലാൻഡ് ഗവർണർ ആയ ആചാര്യ വോഖയിലെ പോളി ടെക്നീക്ക് ഇന്സ്ടിട്യൂട്ടിൽ ഇവന്റ് ഉദ്‌ഘാടനം ചെയ്തു.
150 ഗ്രാം ഭാരം വരുന്ന ഫാൽകോൺ കുടുംബത്തിലെ ഒരു ചെറിയ റാപ്റ്റർ പക്ഷിയാണ് അമുർ ഫാൽക്കൺ. പുരുഷന്മാർ ചാരനിറമുള്ളതും സ്ത്രീകൾ ഇരുണ്ട നിറമുള്ളതും ആണ്. ഒക്ടോബർ മാസത്തിൽ നാഗാലാൻഡിലെ വോഖ ജില്ലയിലേക്കാണ് ഈ ജീവി വർഗങ്ങൾ കുടിയേറുന്നത്. അക്കാലത്ത് ആയിരക്കണക്കിന് ഫാൽക്കണുകൾ ഇന്ത്യ കാണുന്ന ഏറ്റവും വലിയ കുടിയേറ്റത്തിൽ പങ്കാളികളാകും.
പക്ഷികൾ കൃഷിയിടത്തെ പുഴുക്കളെ ഭക്ഷിക്കുകയും കർഷകരോട് അടുത്ത് ഇടപഴകുകയും ചെയ്യും. ഈ പക്ഷികളെ ദൈവദൂതന്മാരായി ആണ് ആദിവാസികൾ കാണുന്നത്. നല്ല വർഷവും നല്ല വിളവവും കൊണ്ട് വരുന്നതാണ് ഈ പക്ഷികൾ എന്നവർ വിശ്വസിക്കുന്നു.
Discussion about this post