ഇന്ന് ബോളിവുഡ് ഷഹാൻഷ അമിതാഭ് ബച്ചന്റെ ജന്മദിനമാണ്. ആരാധകർക്ക് അത് ആഘോഷിക്കാതെ ഇരിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മുദ്രകുത്തിയ അമിതാഭ് ബച്ചൻ ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ഒരാൾ ആണ്.
ബിഗ് ബി നാലു പതിറ്റാണ്ടിലേറെ ഒരു പ്രതിഭാസമായി തുടരുന്നു. ഇന്ന് 76 വയസ്സ് തികയുന്ന അദ്ദേഹം ഇന്ത്യയിലുടനീളം മാത്രമല്ല, ലോകമെമ്പാടും പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷിക്കുന്ന വിവിധ ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നു.
അന്താരാഷ്ട്രപ്രശസ്തമായ മണൽ കലാകാരനും വലിയൊരു സീനിയർ ബച്ചൻ ആരാധകനുമായ സുദർശൻ പട്നായിക് അദ്ദേഹത്തിന്റെ രൂപത്തിലുള്ള മനോഹരമായ മണൽശില്പങ്ങൾ ഉണ്ടാക്കിയാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
Happy Birthday @SrBachchan sir , The Mahanayak Of Indian Cinema. Wish You Lots Of Happiness & Good Health. Your social awareness inspire us a lot. My Special Sand Art installation painting on your birthday.
#Happy76thBirthdayABSir pic.twitter.com/Di93ycPaDG— Sudarsan Pattnaik (@sudarsansand) October 11, 2018
ഇന്ത്യൻ സിനിമയിലെ മഹാനായക് നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും നേരാൻ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ സാമൂഹിക അവബോധം ഞങ്ങളെ വളരെയേറെ പ്രചോദിപ്പിക്കാറുണ്ട്. നിങ്ങളുടെ ജന്മദിനത്തിൽ എന്റെ പ്രത്യേക മണൽ കലാ സൃഷ്ട്ടി സമർപ്പിക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
Discussion about this post