അമിതാഭ് ബച്ചന്‍ തന്റെ ഫോട്ടോകള്‍ മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഈ ഫോട്ടോകള്‍ക്കൊക്കെ കൗതുകകരമായ അടിക്കുറിപ്പുകള്‍ എഴുതാനും അമിതാഭ് ബച്ചന്‍ മറക്കാറില്ല. അത്തരം ഫോട്ടോകളൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ചേഹ്‌റെ എന്ന സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്ത കുറിപ്പും രസകരമായിരുന്നു. വേദനയോട് മാറിപ്പോ എന്ന് പറഞ്ഞായിരുന്നു ഫോട്ടോ ഇട്ടത്. ഇപ്പോഴിതാ ഒരു കൊച്ചു കുട്ടിക്കൊപ്പമുള്ള ഫോട്ടോയാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരിക്കുന്നത്.
ആരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചാണ് അമിതാഭ് ബച്ചന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ആ താരസുന്ദരി ആരാണെന്ന് അമിതാഭ് ബച്ചന്‍ തന്നെ പറയുകയും ചെയ്യുന്നു. പുകാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വന്ന കരീന കപൂര്‍ ആണ് ആ സുന്ദരി. അച്ഛന്‍ രണ്‍ധിറിന്റെ ഒപ്പം സെറ്റിലെത്തിയപ്പോള്‍ കാലിന് പരുക്കേറ്റു. അതിനു മരുന്ന് വയ്ക്കുകയാണ് എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അമിതാഭ് ബച്ചന്‍ എഴുതിയിരിക്കുന്നത്. അതേസമയം ചേഹ്‌റെ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അമിതാഭ് ബച്ചന്‍. ഒരു വക്കീലിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്.
Discussion about this post