മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു മനുഷ്യന് അവസാന ആഗ്രഹം സാധിച്ചു കൊടുക്കുകയാണ് ആംബുലസിലെ പാരാമെഡിക്കൽ പ്രവർത്തകർ ചെയ്തത്. അവസാനമായി രോഗം മൂർച്ഛിച്ചപ്പോൾ ആണ് അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ വീട്ടുകാർ ആംബുലൻസ് വിളിച്ചത്. എംസി ഡൊണാൾഡ്സിലേക്ക് ആണ് അവർ വണ്ടി വിട്ടത്. ആ മനുഷ്യന് ഇഷ്ടപെട്ട ഭക്ഷണം അവസാനമായി കഴിക്കാൻ.
റോൺ മക്കാർട്ടിനി , ഓസ്‌ട്രേലിയയിലെ ഗോൾഡ്‌കോയ്സ്റ്റിലാണ് ആണ് താമസിക്കുന്നത്. 17 വർഷമായി പ്രോസ്റ്റേറ്റ് കാൻസറിനു അദ്ദേഹം ചികിത്സ തേടുന്നുണ്ടായിരുന്നു.റോണിന്റെ മകൾ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്.
“എനിക്കും അമ്മയ്ക്കും നിങ്ങളോട് നന്ദി പറയാൻ വാക്കുകൾ ഇല്ല. ഓരോ തവണ ആശുപത്രിയിൽ പോകാൻ വിളിച്ചപ്പോഴും നിങ്ങൾ നൽകിയ സ്നേഹവും സഹായവും ഒരിക്കലും മറക്കില്ല ”
ക്യൂൻസ്ലാൻഡ് ആംബുലൻസ് സർവീസ് ആണ് ഇങ്ങനെ ഒരു നന്മ നിറഞ്ഞ പ്രവർത്തി ചെയ്തത്. അവരുടെ ഫേസ്ബുക് പേജിൽ റോണിന്റെ ഫോട്ടോ അടക്കം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
“കഴിഞ്ഞ ആഴ്ചയാണ് ഷാരോൺ എന്ന സ്ത്രീ അവരുടെ ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസ് വിളിച്ചത്. കെയ്റ്റും ഹന്നയുമാണ് അവരുടെ സർവീസിനായി ആയി പോയത്. അവരുടെ പ്രാഥമിക പരിശോധനയിൽ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല എന്നറിയാൻ കഴിഞ്ഞു.. എന്താണ് കഴിക്കാൻ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ കാരമേൽ സൺഡേ എന്നാണ് അദ്ദേഹം നൽകിയ ഉത്തരം.”
തന്റെ പിതാവ് 17 വർഷത്തെ പോരാട്ടത്തിന് ശേഷം ശനിയാഴ്ച മരണത്തിനു കീഴടങ്ങിയെന്നും അദ്ദേഹത്തിന്റെ മകൾ പോസ്റ്റിൽ പറഞ്ഞിരുന്നു.
Discussion about this post