ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസായ മിര്‍സാപൂരിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. അലി ഫസല്‍, വിക്രന്ത് മാസി, ശ്വേത ത്രിപതി എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗുർമീത് സിംഗ് ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ഖലീൻ ഭയ്യാ , നാം ഔർ കാം മിർസപൂർ സെ എന്നതാണ് സീരീസിന്റെ ടാഗ് ലൈൻ.
നെറ്ഫ്ലിസ് പോലെ വലിയ പ്രചാരമുള്ള ഒന്നാണ് ആമസോൺ പ്രൈം വിഡിയോയും. ഇന്സൈഡ് എഡ്ജ്, ബ്രീത് എന്നി ഇന്ത്യൻ സീരീസുകൾക്ക് ശേഷം അവർ ഒരുക്കുന്ന ഒന്നാണ് . കിംഗ് ഓഫ് മിർസപൂർ. തോക്ക് കച്ചവടവും കടത്തും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
Discussion about this post