ആമസോൺ എന്ന ഇ കോമേഴ്‌സ് കമ്പനിയുടെയും അതിന്റെ ഉടമ ജെഫ് ബെസോസിന്റെയും കഥ എല്ലാവര്ക്കും പ്രചോദനം നൽകുന്ന ഒന്നാണ്. 1994 ൽ ഒരു ഓൺലൈൻ ബ്ലോക്ക് വില്പന കമ്പനി ആയി തുടങ്ങിയതാണ് ആമസോൺ. പക്ഷെ ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനി ആയി അത് മാറിയെങ്കിൽ അതിനു പിന്നിൽ ജെഫ് ബെസോസിന്റെ പ്രതിഭയും ഇന്നൊവേഷന്‍ സ്പിരിറ്റും തന്നെയാണ്.
ഇപ്പോൾ ലോകത്തിലെ ഏറ്റവും പണക്കാരുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ആളാണ് അദ്ദേഹം. ബില്ല് ഗേറ്റ്സ് നെ ഒക്കെ ബഹദൂരം പിന്നിലാക്കി ആണ് ജെഫ് പട്ടികയിൽ മുന്നിലെത്തിയത്. ജെഫ് ബെസോസിന്റെ മൊത്തം സമ്പാദ്യം ഏകദേശം ഏഴ് ലക്ഷം കോടി രൂപയോളം വരും. 160 ബില്ല്യണ്‍ ഡോളര്‍, ഏകദേശം 11 ലക്ഷം കോടി രൂപയാണ് ജെഫ് ബെസോസിന്റെ ഇന്നത്തെ സമ്പാദ്യം.
കാര്യങ്ങൾ മുൻകൂട്ടി കണ്ട് അതനുസരിച് പ്രവർത്തിക്കാൻ കഴിയുക എന്നതാണ് ജെഫിന്റെ ഏറ്റവും വലിയ പ്രത്യേകത. അല്ലെങ്കില്‍ സിയാറ്റിലിലെ ഒരു ഗാരേജില്‍ തുടങ്ങിയ ചെറിയൊരു ഓണ്‍ലൈന്‍ ബുക്ക് കമ്പനി ഇന്ന് ആമസോണ്‍ എന്ന പേരില്‍ ലോകം കീഴടക്കി മുന്നേറില്ലായിരുന്നു.
ബ്ലൂഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസ്, അലെക്‌സ, വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന സ്വാധീനം ചെലുത്തുന്ന പത്രം…ഇങ്ങനെ ബെസോസിന്റെ തൊപ്പിയില്‍ തൂവലുകള്‍ ഏറെയാണ്.
2005ല്‍ ബെസോസ് ആമസോണ്‍ പ്രൈം എന്ന സേവനവും 2006ല്‍ ആമസോണ്‍ വെബ് സര്‍വീസും ലോഞ്ച് ചെയ്തു. ആമസോണ്‍ പ്രൈം തരംഗം തീര്‍ത്തപ്പോള്‍ ആമസോണ്‍ വെബ്‌സര്‍വീസ് പണം കൊയ്യുന്ന സംരംഭമായി മാറി
Discussion about this post